മുക്കം: യുവതിയെ കാറിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മരഞ്ചാട്ടി സ്വദേശി ദീപ്തിയാണ് മരിച്ചത്. ഏകദേശം 42 വയസ്സുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് നാല് മണിയോെടയാണ് ചുണ്ടത്തും പൊയിലിൽ കെ.എം.എ. എസ്റ്റേറ്റിന് സമീപം യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മരഞ്ചാട്ടി തോട്ടുമുക്കം റോഡിൽ നിന്ന് അൽപം കയറ്റിയിട്ട കാറിൽ നിന്ന് പുകപടലങ്ങൾ ഉയർന്നുവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ പൊലീസിെനയും അഗ്നിരക്ഷസേനയെയും വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി കാറിെൻറ ഗ്ലാസ് തുറന്നപ്പോൾ യുവതി ഡ്രൈവിങ് സീറ്റിൽ മരിച്ചുകിടക്കുന്ന രീതിയിൽ കാണുകയായിരുന്നു. കാറിെൻറ സീറ്റുകൾ കത്തിയനിലയിലാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടി സ്വദേശി ബിജുവാണ് ഭർത്താവ്. മൂന്ന് ആൺമക്കളുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.