കുന്ദമംഗലം: ഫുട്പാത്തിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. പെരിങ്ങൊളം വടക്കേടത്ത് പുറായിയിൽ ആലിയുടെ മകൾ അസ്മിജയാണ് (23) മരിച്ചത്. പെരിങ്ങൊളം-കുരിക്കത്തൂർ റോഡിൽനിന്നുള്ള ഫുട്പാത്തിൽ തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ, ശക്തമായ മഴയിൽ പൊട്ടിവീണ ലൈനിൽനിന്ന് വെള്ളത്തിലൂടെ പ്രവഹിച്ച വൈദ്യുതിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. യുവതി വീണുകിടക്കുന്നത് കണ്ട നാട്ടുകാർ ലൈൻ പൊട്ടിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷൻ ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ ലൈൻ ഓഫാക്കി അവരുടെ വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭർത്താവ്: ഹക്കിം. മാതാവ്: ഖദീജ. മകൻ: മുഹമ്മദ് നിഷാം. സഹോദരൻ: ആഷിഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.