പനമരം: മധ്യവയസ്കനായ തമിഴ്നാട് സ്വദേശിയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂത്തുക്കുടി കോവിൽപട്ടി തിട്ടൻകുളം കെ. കറുപ്പസ്വാമിയെയാണ് (50) പനമരം നടവയൽ റോഡിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ പരസ്യ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരായ രണ്ടു പേരോടൊപ്പമാണ് കറുപ്പസ്വാമി പനമരത്ത് എത്തിയത്. ഉറങ്ങാൻ കിടന്ന ഇയാൾ പിന്നെ എഴുന്നേറ്റില്ല. കൂടെയുണ്ടായിരുന്നവർ രാവിലെ പനമരം പൊലീസിൽ വിവരമറിയിച്ചു. മൃതദേഹം മാനന്തവാടി ജില്ല ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.