വടകര: ശ്വാസതടസ്സത്തെ തുടര്‍ന്ന്, ചികിത്സയിലിരുന്നയാള്‍ കോവിഡ് ബാധിച്ച് മരിച്ചു. വടകര നഗരസഭയിലെ മമ്പള്ളി വാര്‍ഡ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് കിണറുള്ളപറമ്പത്ത് മുരളീധരനാണ് (65) മരിച്ചത്. ഒരാഴ്ച മുമ്പാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. ഭാര്യ: ഷൈലജ (റിട്ട. ഹെഡ് നഴ്സ്, ജില്ല ആശുപത്രി, വടകര). മക്കള്‍: അവിനാഷ്, അഭിലാഷ്. മരുമകള്‍: ജെല്‍വ അവിനാഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.