മാനന്തവാടി: എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു. കാരക്കാമല സ്വദേശി പരേതനായ പൈനാടത്ത് തോമസിെൻറയും അച്ചാമ്മയുടെയും മകൻ ആൻറണി (46) ആണ് മരിച്ചത്. ആഗസ്റ്റ് 19ന് പനിയും ശരീര വേദനയും തുടങ്ങുകയും 20ന് പൊരുന്നന്നൂർ സി.എച്ച്.സിയിൽ കാണിക്കുകയും ചെയ്തു. പനി കുറയാത്തതിനാൽ വീണ്ടും സി.എച്ച്.സിയിൽ എത്തുകയും അവിടെനിന്ന് കൽപറ്റ ജനറൽ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. ഭാര്യ: ജിനി. മക്കൾ: ഡോണ, ഡെൽന, ഡെനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.