കോഴിക്കോട്: ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ നൈനാംവളപ്പ് കോതി അഴിമുഖത്ത് നിയന്ത്രണംവിട്ട ഫൈബർ വള്ളത്തിൽനിന്ന് തെറിച്ചുവീണ് കാണാതായ മത്സ്യത്തൊഴിലാളി ചാമുണ്ഡിവളപ്പ് സി.വി.റിയാസിെൻറ (47) മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ച മൂന്നു മണിയോടെ പുതിയാപ്പ തീരത്തുനിന്നാണ് മൃതദേഹം കിട്ടിയത്. മൽസ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ടുപേർ പരിേക്കൽക്കാതെ രക്ഷപ്പെട്ടിരുന്നു. പിതാവ്: പരേതനായ സി.വി.കുഞ്ഞലവി. മാതാവ്: ഖദീജ. ഭാര്യ: സുബൈദ. മക്കൾ: റയീസ്, റനീസ, ഫാത്തിമ റിസ്മിദ. സഹോദരങ്ങൾ: മമ്മത് കോയ, അബ്ദുല്ലക്കോയ, ഹസ്സൻ, ആലിക്കോയ, റഷീദ, റസാഖ്, താഹിറ, ഉമ്മർ കോയ. ഖബറടക്കം ശനിയാഴ്ച കടക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.