കോടഞ്ചേരി: മൈക്കാവിലെ ഡി.എം വാടക സ്റ്റോർ ഉടമ വടക്കേത്തടത്തിൽ ബിജുവിനെ (43) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഏഴാേടെയാണ് ഷാപ്പുംപടിയിലെ റബർ തോട്ടത്തിൽ മൃതദേഹം കണ്ടത്. മൈക്കാവിലെ വാടക സ്റ്റോറിലെ ജീവനക്കാരനായിരുന്നു ബിജു. ലോക്ഡൗണിനുമുമ്പ് സ്വന്തമായി വാടക സ്റ്റോർ തുടങ്ങുകയായിരുന്നു. ഇതിനായി കുറെ കടബാധ്യതയുള്ളതായും പണി ഇല്ലാത്തതുംമൂലം മാനസിക വിഷമത്തിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.