നാൻസി. ജയിംസ്​

ബസപകടത്തിൽ മരിച്ച ജ​യിം​സി​ന്​ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി; പ്ര​തി​ശ്രു​ത​വ​ധു ആ​ൻ​സി​യു​ടെ സം​സ്​​കാ​രം നാ​ളെ

ചെ​ങ്ങ​ന്നൂ​ർ (ആലപ്പുഴ): എം.​സി റോ​ഡി​ൽ ഇ​ടി​ഞ്ഞി​ല്ലം പെ​രു​ന്തു​രു​ത്തി​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച്​ മ​രി​ച്ച ചെ​ങ്ങ​ന്നൂ​ർ പി​ര​ള​ശ്ശേ​രി കാ​ഞ്ഞി​രം​പ​റ​മ്പി​ൽ വീ​ട്ടി​ൽ ജ​യിം​സ് ചാ​ക്കോ​യു​ടെ (31) സം​സ്കാ​രം ന​ട​ന്നു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11.30ഓ​ടെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു.

വൈ​കീ​ട്ട് നാ​ലോ​ടെ ചെ​ങ്ങ​ന്നൂ​ർ അ​ങ്ങാ​ടി​ക്ക​ൽ, കു​റ​ത്തി​യാ​റ സെൻറ്​ തോ​മ​സ് സി.​എ​സ്.​ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് അ​ട​ക്കി. ശ​നി​യാ​ഴ്ച സി.​എ​സ്.​ഐ മ​ധ്യ​മേ​ഖ​ല ഇ​ട​വ​ക ബി​ഷ​പ് ഡോ. ​സാ​ബു കെ. ​ചെ​റി​യാ​ൻ വീ​ട്ടി​ലെ​ത്തി അ​േ​ന്ത്യാ​പ​ചാ​രം അ​ർ​പ്പി​ച്ചി​രു​ന്നു.

ജ​യിം​സി​നൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച പ്ര​തി​ശ്രു​ത​വ​ധു വെ​ൺ​മ​ണി ക​ല്യാ​ത്ര പു​ല​ക്ക​ട​വ് ആ​ൻ​സി ഭ​വ​നി​ൽ ആ​ൻ​സി​യു​ടെ (26)​‍സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ന്​ ​പു​ല​ക്ക​ട​വ് സെൻറ്​ ആ​ൻ​ഡ്രൂ​സ് സി.​എ​സ്.​ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. പ​ള്ളി​യി​ലെ യു​വ​ജ​ന വി​ഭാ​ഗം സെ​ക്ര​ട്ട​റി​കൂ​ടി​യാ​യി​രു​ന്ന ആ​ൻ​സി​യു​ടെ മാ​താ​വ് ലീ​ലാ​മ്മ ദു​ബൈ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച വീ​ട്ടി​ലെ​ത്തി.

സ​ഹോ​ദ​ര​ൻ അ​ഖി​ൽ ദു​ബൈ​യി​ൽ പോ​യി​ട്ട് ഒ​രു​മാ​സ​മേ ആ​യി​രു​ന്നു​ള്ളൂ. തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലെ​ത്തും. ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ ഒ​മ്പ​തി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.

Tags:    
News Summary - nancy's funeral tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.