Posted On
date_range Updated On
date_range ഹൈദരലി തങ്ങൾ: എല്ലാവരും ആദരിക്കുന്ന വ്യക്തി -ടി.കെ ഹംസ
മഞ്ചേരി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ രാഷട്രീയ -മത വിത്യാസമില്ലാതെ എല്ലാവരും ആദരിക്കുന്ന വ്യക്തിയായിരുന്നുവെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ. സൗമ്യനും ശാന്തശീലനുമായിരുന്നു. എല്ലാ ജനങ്ങളോടും രാഷട്രീയ -മത വിത്യാസമില്ലാതെ ഒരുമിച്ച് പെരുമാറിയിരുന്നു.
യാതൊരു തരത്തിലും ദേഷ്യം വരുമായിരുന്നില്ല. പാണക്കാട് കുടുംബത്തിലെ എല്ലാവരും അങ്ങന്നെ തന്നെ ആയിരുന്നു. വ്യക്തിപരമായി എല്ലാവരും ആദരിക്കുന്ന വ്യക്തി കൂടി ആയിരുന്നു. തങ്ങളുടെ വിയോഗത്തോടെ മുസ്ലിം ലീഗിൻ്റെ സംഘടന രംഗത്ത് വലിയ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.