പുതിയോടത്ത് മൊയ്തു
Posted On
date_range Updated On
date_range ഹജ്ജ് പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി ഹാജി മക്കയിൽ മരിച്ചു
മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു. മലപ്പുറം കോഴിച്ചെന പെരുമണ്ണ സ്വദേശി പുതിയോടത്ത് മൊയ്തുട്ടി (68) ആണ് മരിച്ചത്. ഭാര്യയോടൊപ്പം സ്വകാര്യ ഗ്രൂപ്പ് വഴിയാണ് അദ്ദേഹം ഇത്തവണ ഹജ്ജ് നിർവഹിക്കാനായി പുണ്യഭൂമിയിൽ എത്തിയത്. ഹജ്ജ് ചടങ്ങുകൾക്ക് ശേഷം താമസസ്ഥലത്ത് എത്തിയ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.