ദേവർഷ്
Posted On
date_range Updated On
date_range നിർത്തിയിട്ട ജീപ്പ് ഉരുണ്ട് ദേഹത്ത് കയറി വിദ്യാർഥി മരിച്ചു
അരീക്കോട്: നിർത്തിയിട്ട കൊട്ട ജീപ്പിൽ കളിച്ച് കൊണ്ടിരിക്കെ വണ്ടി ഉരുണ്ട് ദേഹത്ത് കയറി വിദ്യാർഥി മരിച്ചു. കിഴുപറമ്പ് കുഞ്ഞൻപടി ശ്രീ മംഗലം രാജേഷിെൻറ മകൻ ദേവർഷാണ് (ഏഴ്) മരിച്ചത്.
വീടിനോട് ചേർന്ന റോഡിൽ നിർത്തിയിട്ട കൊട്ട ജീപ്പിൽ കൂട്ടുകാരോ കളിച്ച് കൊണ്ടിരിക്കെ സ്വയം നീങ്ങിയ വാഹനത്തിൽനിന്ന് ചാടിയ ദേവർഷിെൻറ ദേഹത്ത് കൂടി പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. അരീക്കോട് ഗവ. യു.പി സ്കൂൾ രണ്ടാംതരം വിദ്യാർഥിയായിരുന്നു. മതാവ്: ബിജില. സഹോദരി: ദേവതീർഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.