Posted On
date_range Updated On
date_range കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം കെ.വി. മെഹറുന്നിസ നിര്യാതയായി
മലപ്പുറം: കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് 17ാം വാർഡ് അംഗം കെ.വി. മെഹറുന്നിസ (61) നിര്യാതയായി. മുഞ്ഞക്കുളം എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. റിട്ട. എ.ഇ.ഒ എൻ.കെ. കുഞ്ഞിമുഹമ്മദിന്റെ ഭാര്യയാണ്. റിട്ട. എ.ഇ.ഒ പരേതനായ കെ.വി. മുഹമ്മദലി മാസ്റ്ററുടെ മകളാണ്. വെൽഫയർ പാർട്ടി അംഗമായിരുന്നു.
മക്കൾ: റംസി ശബീർ (പ്രധാനാധ്യാപകൻ, മുഞ്ഞക്കുളം എ.എം.എൽ.പി സ്കൂൾ), റിസ ശഫീഹ് (ദുബൈ), ശാദിയ (യു.എസ്), അൻസിയ.
മരുമക്കൾ: നസ്റീൻ, റനീഷ, അജ്മൽ (യു.എസ്), ലബീബ് (വാട്ടർ അതോറിറ്റി, മൂർക്കനാട്). ഖബറടക്കം വൈകുന്നേരം അഞ്ച് മണിക്ക് കടുപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.