ടി. ആരിഫലിയുടെ ഭാര്യാ മാതാവ് കെ.എൻ. കദീജ നിര്യാതയായി

കൊണ്ടോട്ടി: ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയായിരുന്ന പരേതനായ കെ. അബ്ദുറഹിമാന്‍റെ ഭാര്യ കെ.എൻ. കദീജ (73) നിര്യാതയായി. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലിയുടെ ഭാര്യമാതാവാണ്.

മക്കൾ: കെ. റഷീദലി (സീനിയർ പ്രൊഡക്ഷൻ മാനേജർ, മാധ്യമം), മറിയം ജമീല (മുണ്ടുമുഴി), കെ. അബ്ദുൽ ഹമീദ് (കൊണ്ടോട്ടി). മറ്റു മരുമക്കൾ: സി.പി. റസിയ, എ.പി താഹിറ (മുൻസിപ്പൽ കൗൺസിലർ കൊണ്ടോട്ടി 11- വാർഡ്).

സഹോദരങ്ങൾ: കെ.എൻ. ഇസുദ്ധീൻ (നഈം ഫുഡ്​സ്​, റിയാദ്), പരേതനായ റഷീദലി (കാളോത്ത്​), ഇഖ്ബാൽ (റിയാദ്), സൈനബ (രാമനാട്ടുകര), റുഖിയ്യ (കാളോത്ത്​). മയ്യിത്ത്​ നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.45ന്​ കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമുഅത്ത്​ പള്ളിയിൽ.

Tags:    
News Summary - obit Khadeeja KN kondotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.