Posted On
date_range Updated On
date_range നാലിന്‍റകത്ത് മുഹമദ് കുഞ്ഞി നിര്യാതനായി
മലപ്പുറം: പെരിന്തൽമണ്ണ മാനത്ത് മംഗലം ടാറ്റ ഷോറൂമിനടുത്ത് പരേതനായ അയമുവിന്റെ മകൻ വണ്ടൂർ സ്വദേശി നാലിന്‍റകത്ത് മുഹമദ് കുഞ്ഞി (79) കിംസ് അൽ ശിഫ ആശുപത്രിയിൽ നിര്യാതനായി. മുൻ ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥനാണ്. നാളെ രാവിലെ 9 മണിക്ക് വലമ്പൂർ പുതിയ ജുമ മസ്ജിദിൽ മയ്യിത്ത് നമസ്കാരവും ശേഷം ഖബറടക്കവും നടക്കും.
ഭാര്യ: പെരിന്തൽമണ്ണ വലിയങ്ങാടിയിലെ പരേതനായ കല്ലിങ്ങൽ അബ്ദുവിന്റെ മകൾ ആമിന. (എം.ഇ.എസ് കോളജ് റിട്ട. പ്രഫസർ). മക്കൾ: സമീർ (ഐ.ടി), ഡോ. ഷഹീം (യൂറോളജിസ്റ്റ്). മരുമക്കൾ: നജ്‌ല പുതുപ്പറമ്പിൽ, മഞ്ചേരി (ഐ.ടി), ഡോ. റിസ്വാന പാറമ്മൽ, താഴെ അരിപ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.