ഖദീജ
Posted On
date_range Updated On
date_range മലപ്പുറം സ്വദേശിനി ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെതുടർന്ന് മലയാളി ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു. മലപ്പുറം കണ്ണമംഗലം മേമാട്ടുപാറ സ്വദേശിനി കെ.കെ. ഖദീജ (34) ആണ് മരിച്ചത്. ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്നതിനായി ശനിയാഴ്ച പുലർച്ചെ ജിദ്ദ വിമാനത്താവളത്തിലേക്ക് ബസിൽ യാത്രചെയ്യുന്നതിനിടെ 200 കിലോമീറ്റർ ഇപ്പുറം അൽ അംന എന്ന സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മരിക്കുകയുമായിരുന്നു. ഭർത്താവ്: പുള്ളാട്ട് മുജീബ്. ഏക മകൻ: ഹാഫിദ് റിദ്വാൻ. മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.