മൊയ്തീൻ
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: അൽ മുർറ ഏരിയയിൽ അക്ബർ ഗ്രോസറി എന്ന ഷോപ് നടത്തുകയായിരുന്ന മലപ്പുറം തിരൂർ വളവന്നൂർ കാവുംപടി സ്വദേശി കുമ്മാളിൽ മൊയ്തീൻ (69) ഹൃദയാഘാതംമൂലം മരിച്ചു. പിതാവ്: അബ്ദുറഹിമാൻ. മാതാവ്: കുഞ്ഞി പാത്തുമ്മ. ഭാര്യ: സഫിയ. മക്കൾ: മൈമൂന, സുൽഫത്ത്, റജ ഫാത്തിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് 7.30ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.