എം.കെ. മമ്മു ഹാജി നിര്യാതരായി

വടകര: ഒഞ്ചിയത്തെ പൗര പ്രമുഖനും ചെന്നൈയിലെ നോവൽട്ടി ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്റ്ററുമായ കുഞ്ഞിപുരയിൽ എം.കെ. മമ്മു ഹാജി (87) നിര്യാതരായി. പ്രദേശത്തേയും പരിസര പ്രദേശങ്ങളിലെയും മത, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ തന്‍റേതായ വ്യക്തിമുദ പതിപ്പിച്ച ഇദ്ദേഹം ജീവകാരുണ്യ മേഖലകളിൽ പതിറ്റാണ്ടുകളായി നിരവധി അശരണർക്ക് കൈതാങ്ങായും നിലകൊണ്ട് വരികയായിരുന്നു.

ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ഇബ്രാഹീം ഹാജി, ശംസുദ്ദീൻ, സുബൈദ, താഹിറ, നസീമ, സീനത്ത്. മരുമക്കൾ: യു. കെ.യൂസുഫ് ഹാജി, എം.പി ഹമീദ് ഹാജി, പുതുശ്ശേരി അഷ്റഫ് ഹാജി, ഹൈദർ കിഴക്കേടത്ത്, ആരിഫ, ഷമീമ. സഹാദരിമാർ: നബീസു ഹജ്ജുമ്മ (ബംഗളൂരു), ആയിഷ ഹജ്ജുമ്മ, പരേതയായ ആസ്യ ഹജ്ജുമ്മ കിഴക്കേടത്ത്.

Tags:    
News Summary - Novelty Group MD MK Mammu Haji dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.