യാംബു പ്രവാസിയായിരുന്ന പാറന്നൂർ പി.പി മുഹമ്മദ് ഹാജി നാട്ടിൽ നിര്യാതനായി

യാംബു: മൂന്ന് പതിറ്റാണ്ടിലധികം യാംബു പ്രവാസിയായിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി പാറന്നൂർ പി.പി. മുഹമ്മദ് ഹാജി (68) നാട്ടിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച മരിച്ചത്.

യാംബുവിലെ നൂർ പ്രിന്റിങ് പ്രസിൽ മൂന്നു പതിറ്റാണ്ടോളം ജീവനക്കാരനായി സേവനം ചെയ്തിരുന്ന മുഹമ്മദ് ഹാജി യാംബുവിലെ മുൻകാല മലയാളികൾക്കെല്ലാം ഏറെ സുപരിചിതനാണ്. പ്രവാസം മതിയാക്കി നാല് വർഷങ്ങൾക്കു മുമ്പാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. എല്ലാവരുമായി ഏറെ സൗഹൃദബന്ധം നിലനിർത്തുന്നതിലും പൊതുപ്രവർത്തനങ്ങളിലും മറ്റുള്ളവർക്ക് സഹായം നൽകുന്നതിലും ഇദ്ദേഹത്തിന്റെ വേറിട്ട പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. നരിക്കുനി 'ബൈത്തുൽ ഇസ്സ' സ്ഥാപനത്തിന്റെ പ്രവർത്തകനും പാലോളിതാഴം മുനീറുൽ ഇസ്‌ലാം സംഘം വൈസ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: മൈമൂന, മക്കൾ: നജ്‌ല, നബീല, നസ്‌റീൻ, സൈനുറഹ്‌മാൻ. സഹോദരങ്ങൾ: പരേതനായ പാറന്നൂർ പി.പി. മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാർ, ഉമ്മർ കുട്ടി ഹാജി, ഇബ്‌റാഹീം, ഫാത്തിമ, ഖദീജ, ആയിഷ, ആമിന, സൈനബ. മരുമക്കൾ: നസീർ തലയാട്, അബ്ദുറഷീദ് കൊടുവള്ളി, അൻസൽ നരിക്കുനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.