േകാഴിക്കോട്: മീഡിയവണ്‍ ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാരന്‍ ജവാദ് ടി കെ അന്തരിച്ചു. 33 വയസായിരുന്നു. രക്താർബുദത്തിന് ചികിത്സയിലായിരുന്ന ജവാദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശത്തില്‍ അടിഞ്ഞ സ്രവം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. എടവണ്ണപ്പാറ സ്വദേശിയാണ്.
മാപ്പിളപ്പാട്ട് രചയിതാവ് ടി.കെ.എം കുട്ടിയാണ് പിതാവ്. ഭാര്യ ഫൗസിയ. ഒരു മാസം പ്രായമായ പെണ്‍കുട്ടിയുണ്ട്. കബറടക്കം നാളെ രാവിലെ 9ന് കാമശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനില്‍.
ആതുരസേവനരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്ന ജവാദ് പെയിന്‍ ആന്റ് പാലിയേറ്റീവ്, ട്രോമോകെയർ വോളന്ററിയായിരുന്നു. വർഷങ്ങളായി കാന്‍സർ രോഗിയായിരുന്ന ജവാദ് കാന്‍സറും മറ്റു ഗുരുതര രോഗങ്ങളും കൊണ്ടു ബുദ്ധിമുട്ടുന്നവർക്കായുള്ള സേവനത്തിനാണ് ജോലിക്ക് പുറമെയുള്ള സമയം മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.