വടകരയിൽ മരിച്ച ലിബീഷ്
Posted On
date_range Updated On
date_range വടകരയിലും കൈനാട്ടിയിലും രണ്ടുപേർ ട്രെയിന്‍ തട്ടി മരിച്ചു
വടകര: വടകരയിലും കൈനാട്ടിയിലുമായി രണ്ടുപേർ ട്രെയിന്‍ തട്ടി മരിച്ചു. വില്യാപ്പള്ളി മയ്യന്നൂര്‍ തൈവെച്ച പറമ്പത്ത് ലിബീഷ് (37) ആണ് വടകരയിൽ മരിച്ചത്. വടകര മുനിസിപ്പല്‍ ഓഫിസിനു സമീപം റെയിൽവേ ട്രാക്കിലാണ് ലിബീഷിനെ മരിച്ച നിലയിൽ കണ്ടത്.
വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. വടകര പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ദേവദാസ്. മാതാവ്: പരേതയായ ചന്ദ്രി. സഹോദരൻ: വിജേഷ്.
ചേന്ദമംഗലം മരക്കോത്ത് സത്യൻ (55) ആണ് കൈനാട്ടിയിൽ ട്രെയിൻ തട്ടി മരിച്ചത് വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കൈനാട്ടി ചോറോട് റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്.
വടകര പൊലീസ് മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജയലക്ഷ്മി. മകൻ: സഞ്ജു സത്യനാഥൻ. പിതാവ്: പരേതനായ ശങ്കരൻ നായർ. മാതാവ്: കമലാക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.