കോഴിക്കോട്: ജില്ല പഞ്ചായത്ത് പ്രഥമ പ്രസിഡന്റും ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവുമായ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ അന്തരിച്ചു. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സംബന്ധമായ അസുഖങ്ങളാൽ കിടപ്പിലായിരുന്നു.
പ്രഥമ കോഴിക്കോട് ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ്, അധ്യാപക സംഘടനയുടെ മുൻ സംസ്ഥാന ഭാരവാഹി, കെ.പി.ടി യൂനിയൻ ജില്ലാ പ്രസിസന്റ്, അവിഭക്ത ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, ബാലുശ്ശേരി അർബൻ ബാങ്കിന്റെ ദീർഘകാല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ദീർഘകാലം നടുവണ്ണൂർ സൗത്ത് എ.എം.യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഉള്ളിയേരി കൊയിലാണ്ടി റൂട്ടിൽ പാലോറ സ്റ്റോപ്പിന് അടുത്തായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്.
ഭാര്യ. എ.കെ. ലീല, മക്കൾ, അനിത, സുനിത, സെയിൽ ടാക്സ് ഓഫീസ് ജീവനക്കാരി വിനീത, സനിത. മരുമക്കൾ ഗംഗാധരൻ (വളയം), ടി.യം. രവീന്ദ്രൻ (വില്ല്യാപ്പള്ളി) ശശീന്ദ്രൻ (നന്മണ്ട ), പി.പി. രാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.