ബാബുരാജ്

ബൈക്ക് അപകടത്തിൽ പരിക്കേറ്റ ജ്വല്ലറി ഉടമ മരിച്ചു

കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത്പൂളക്കമണ്ണിൽ കാരകുന്നുമ്മൽ ബാബുരാജ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിൽ കൊടുവള്ളി നരിക്കുനി റോഡിൽ കിഴക്കോത്ത് പാലത്തിന് സമീപമായിരുന്നു അപകടം.

പരിക്കേറ്റ ബാബുരാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയുമായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. കൊടുവള്ളി ലക്ഷ്മി ജ്വല്ലറി ഉടമയും ആഭരണ നിർമാണ തൊഴിലാളിയും എസ്.ബി.ഐ കൊടുവള്ളി ടൗൺ ബ്രാഞ്ച് ഗോൾഡ് അപ്രൈസറുമായിരുന്നു ബാബുരാജ്.

പിതാവ്: പരേതനായ കുട്ടിയപ്പു. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: രശ്മി. മക്കൾ: അഭിനവ്, അഭിരാമി, ആവണി. മരുമകൻ: സാജൻ. സഹോദരങ്ങൾ: ജയരാജൻ, മോഹനൻ, പ്രദീപ്, ശിവരാജൻ, ദേവരാജൻ. സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് ആറുമണിക്ക് കാരകുന്നുമ്മൽ തറവാട്ട് വളപ്പിൽ.

Tags:    
News Summary - Accident, Jewelry owner injured in bike accident dies in Koduvally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.