​മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: ​മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോച്ചിൽ ശുചിമുറിയിലാണ് മൃതദേഹം ക​ണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മംഗലാപുരം -തിരുവനന്തപുരം ​മലബാർ എക്സ്പ്രസിൽ കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയിൽ വെച്ചാണ് മ​​റ്റൊരുയാത്രക്കാരൻ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ട്രെയിൻ ഒരുമണിക്കൂർ കൊല്ലത്ത് നിർത്തിയിടേണ്ടി വന്നു. കൈലിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. 50 വയസ്സ് തോന്നിക്കും. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - Passenger found dead on Malabar Express train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.