മുഹമ്മദ്കുഞ്ഞ്, നവാസ്
Posted On
date_range Updated On
date_range പിതാവ് മരിച്ച് ഏഴാം ദിവസം മകനും മരിച്ചു
ഓച്ചിറ: പിതാവിന്‍റെ മരണത്തിന് പിന്നാലെ മകനും മരിച്ചു. ഓച്ചിറ വലിയകുളങ്ങര പാറയ്ക്കാട്ട് നവാസ് മൻസിലിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്‍റെ മകൻ നവാസ് (45) ആണ് വെള്ളിയാഴ്ച പുലർച്ച ഹൃദയസ്തംഭനം മൂലം മരിച്ചത്.
25ന് രാത്രിയിലാണ് പിതാവ് മുഹമ്മദ്കുഞ്ഞ് (72) മരിച്ചത്. വലിയകുളങ്ങര പള്ളിമുക്കിൽ പാറയ്ക്കാട്ട് സ്റ്റോഴ്സ് എന്ന പലചരക്ക് വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു ഇരുവരും. നവാസ് അവിവാഹിതനാണ്. മാതാവ്: ആസിയ ബീവി. വലിയകുളങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പിതാവിന്‍റെ ഖബറിടത്തിന് സമീപം മകനെയും ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.