അലോഷ്യസ്
Posted On
date_range Updated On
date_range മകന്‍റെ ചരമവാർഷിക ദിനത്തിൽ പിതാവ് പൊള്ളലേറ്റ് മരിച്ചനിലയിൽ
അഞ്ചാലുംമൂട്: മകന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പിതാവ് പൊള്ളലേറ്റ് മരിച്ചു. തൃക്കടവൂർ കുരീപ്പുഴ ജോബിൻ ഭവനിൽ അലോഷ്യസ് (72) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10.30ന് കുരീപ്പുഴയിലാണ് സംഭവം. പൊലീസ് പറയുന്നത്: അലോഷ്യസിന്‍റെ മകൻ അഗസ്റ്റിൻ കഴിഞ്ഞവർഷം മാർച്ച് 11ന് മരിച്ചു. വാർഷിക ദിനത്തിൽ പള്ളിയിൽ ചടങ്ങുകൾ തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ചരമദിനത്തിൽ നടത്തേണ്ട ചടങ്ങ് ഏഴിന് നടത്താൻ തീരുമാനിച്ചതിൽ അലോഷ്യസിന് എതിർപ്പുണ്ടായിരുന്നു.
ഇതിലുള്ള വിഷമമാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ10.30 നാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഓടിക്കൂടിയവർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.