Posted On
date_range Updated On
date_range ജിദ്ദ പ്രവാസിയായ കൊടുങ്ങല്ലൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി
ജിദ്ദ: ജിദ്ദയിൽ പ്രവാസിയായ കൊടുങ്ങല്ലൂര്‍ വെള്ളാങ്കല്ലൂർ സ്വദേശി അബ്ദുൽ ജലീൽ നമ്പിയാംകുളം (49) നാട്ടിൽ നിര്യാതനായി. പെട്രോ റാബിക്കില്‍ സിസ്റ്റം അനാലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്‍റെ സജീവ അംഗമായിരുന്നു. ജിദ്ദയില്‍ കുടംബ സമേതം താമസിച്ചു വരികയായിരുന്ന ഇദ്ദേഹം, അവധിക്ക് നാട്ടിലായിരുന്ന കുടുംബത്തെ തിരികെ കൂട്ടിക്കൊണ്ടുവരാൻ 20 ദിവസത്തെ അവധിക്ക് നാട്ടിൽ പോയതായിരുന്നു.
ഭാര്യ: ഷിംന അബ്ദുള്‍ അസീസ്. മക്കൾ: ഇഹ്സാന്‍ (എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാർത്ഥി), ഇഫ്ഫത്ത് (ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി). അബ്ദുൽ ജലീലിന്റെ വേർപാടിൽ മുസിരിസ് പ്രവാസി ഫോറം ജിദ്ദ ഘടകം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.