Posted On
date_range Updated On
date_range തലശ്ശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കണ്ണൂർ തലശ്ശേരി സ്വദേശി കുവൈത്തിൽ മരിച്ചു. സൈദാർ പള്ളി നാലകത്ത് ആയിശ മൻസിൽ ഖാലിദ് (57) ആണ് കുവൈത്തിൽ മരിച്ചത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുൻ ജീവനക്കാരനായിരുന്നു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്ച നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: സമിത. മക്കൾ: ഇബ്രാഹിം (യു.എം.കോ), എൻജിനീയർ അബ്ദുല്ല, ഇസ്മായിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ജോലിയിൽനിന്ന് വിരമിച്ച ശേഷം മകനോടൊപ്പം കുവൈത്തിൽ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.