പി.കെ.വി. ഫൗസിയ, പുതുവാച്ചേരി ബഷീർ, പി.കെ.വി. ഫാസില, പി.കെ.വി. ആരിഫ, 

കോവിഡ്: ന്യൂമാഹിയിൽ ഒരുവീട്ടിലെ നാലാമത്തെയാളും ​​മരിച്ചു

ന്യൂമാഹി: ന്യൂമാഹിയിൽ 10 ദിവസത്തിനിടെ കോവിഡ്​ കവർന്നത്​ ഒരുവീട്ടിലെ നാല​ുപേരുടെ ജീവൻ. മാഹി പാലത്തിന് സമീപം റാബിയാസിലെ നാലുപേരാണ്​ ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ്​ ബാധിച്ചുമരിച്ചത്​.

പരേതരായ കേളോത്ത് പൊയിലിൽ മമ്മുവി​െൻറയും പി.കെ.വി.റാബിയയുടെയും മകൾ പി.കെ.വി. ഫൗസിയ (59) ആണ്​ ശനിയാഴ്​ച മരിച്ചത്​.  അർബുദ ബാധിതയായിരുന്ന ഇവർ കോവിഡിനെ തുടർന്ന്​ കോഴിക്കോ​ട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട്​ നടന്ന പരിശോധനയിൽ കോവിഡ്​ നെഗറ്റീവ്​ ആയിരുന്നു.  ഇവരുടെ ഭർത്താവ്​ പുതുവാച്ചേരി ബഷീർ, ഫൗസിയയുടെ സഹോദരിമാരായ ആരിഫ, ഫാസില എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്​ ബാധിച്ച്​ മരണപ്പെട്ടിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരിഫ (52) കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയും കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബഷീർ (65) വ്യാഴാഴ്ച രാവിലെയുമാണ്​ മരിച്ചത്​. ഫൗസിയയുടെ മറ്റൊരു സഹോദരി പി.കെ.വി. ഫാസില 10 ദിവസം മുമ്പാണ്​ കോവിഡ് ബാധിച്ച് മരിച്ചത്​.

സുമയ്യയാണ്​ ബഷീർ -ഫൗസിയ ദമ്പതികളുടെ ഏക മകൾ. മരുമകൻ: യാസർ (ഒമാൻ ലുലു ഗ്രൂപ്പ്). മറ്റ്​ സഹോദരങ്ങൾ: അസീബ്, ഷഫീക്ക്, സാദിക്ക്, താഹിറ.

Tags:    
News Summary - 4 members of same family pass away in 10 days due to Covid-19 in New Mahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-15 02:14 GMT