സി.പി. മുഹമ്മദ് അഷറഫ്

ചികിത്സക്കായി നാട്ടിൽപോയ കണ്ണൂർ സ്വദേശി നിര്യാതനായി

സലാല: ചികിത്സക്കായി മടങ്ങിയ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന പുതിയങ്ങാടി ഇട്ടമ്മലിലെ സി.പി. മുഹമ്മദ് അഷറഫ് (62) ആണ് മരിച്ചത്.35 വർഷമായി ഒമാനിൽ പ്രവാസിയാണ്. ദീർഘകാലം അൽ മറായിൽ ജോലി ചെയ്ത അദ്ദേഹം പതിനാല് വർഷമായി ഔഖദിൽ കൊമേഴ്സ്യൽ മാർക്കറ്റ് നടത്തി വരികയായിരുന്നു.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്നു.ഭാര്യ: സുഹറ. മക്കൾ: ആശിറ, അർഷിദ, ആയിശ.മരുമക്കൾ: സമീർ, സാഹിർ (സലാല). ഖബറക്കം ഉദ്ധാരം പള്ളി ഖബർസ്ഥാനിൽ നടന്നു.

Tags:    
News Summary - Kannur native who went home for treatment passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.