Posted On
date_range Updated On
date_range യുവാവ് വീട്ടിൽ മരിച്ചനിലയിൽ
അടിമാലി: യുവാവിനെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. രാജാക്കാട് മമ്മട്ടിക്കാനം കച്ചേരി പറമ്പിൽ ജോസിന്‍റെ മകൻ ഡയാേൺ സി. ജോസിനെയാണ് (22) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സമിപത്തെ ഏലതോട്ടത്തിൽ ഏലക്കായ് എടുക്കുന്ന ജോലിക്കു പോയി മടങ്ങിയെത്തിയ അമ്മയാണ് കണ്ടത്. അമ്മയും നാട്ടുകാരും ചേർന്ന് ഉടൻ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് മുേമ്പ മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. അമ്മ: റെജി, സഹോദരൻ: ഡിക്സൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.