എന്‍.എസ്. ദാസ് പാസ്റ്റര്‍

മെഡിക്കൽ കോളജിലടക്കം പേ വിഷബാധക്ക്​ മരുന്ന്​ ലഭിച്ചില്ല; തെരുവുനായ കടിച്ച് ചികിത്സയിലായിരുന്ന പാസ്റ്റര്‍ മരിച്ചു

അടിമാലി (ഇടുക്കി): തെരുവുനായ കടിച്ച് ചികിത്സയിലായിരുന്ന പാസ്റ്റര്‍ മരിച്ചു. മാങ്കുളം പാമ്പുങ്കയം അമ്പലത്തുങ്കല്‍ എന്‍.എസ്. ദാസ് പാസ്റ്റര്‍ (74) ആണ് മരിച്ചത്. മാര്‍ച്ച് 25ന്​ രാവിലെ ആറിന്​ പാമ്പുങ്കയം സിറ്റിയില്‍ വെച്ചാണ് തെരുവുനായ കടിച്ചത്. രാവിലെ പ്രഭാത സവാരിക്കിടെയാണ് സംഭവം. തെരുവ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സക്ക് ശേഷം നായ കടിച്ചാല്‍ എടുക്കുന്ന ഇന്‍ഞ്ചക്ഷന്‍ ഇവിടെ ഇല്ലാത്തതിനാല്‍ ഇടുക്കി മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ എത്തി. ഇവിടെയും മരുന്ന് ലഭിച്ചില്ല. പിന്നീട് പെരുമ്പാവൂരുള്ള മകന്‍റെ അടുത്ത് എത്തി. വെള്ളിയാഴ്ച ഇവിടനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തി പേ വിഷ ബാധക്കെതിരെയുള്ള ഇന്‍ഞ്ചഷന്‍ എടുത്ത് പെരുമ്പാവൂരിലെ മകന്‍റെ വീട്ടില്‍ തന്നെ തിരിച്ചെത്തി.

വൈകീട്ട്​ വയറിന് വേദന തുടങ്ങി. ഉടന്‍ പെരുമ്പാവൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സക്കിടെ ദുഃഖ വെള്ളിയാഴ്ച രാവിലെ എട്ട്​ മണിയോടെ മരിക്കുകയായിരുന്നു. ഇവിടെ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. ഇതോടെ കളമശ്ശേരിയില്‍ സംസ്‌കരിക്കുകയും ചെയ്തു.

താളുംകണ്ടം, സൂര്യനെല്ലി, മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: സീത ദാസ്. മക്കള്‍: ആനന്ദ്, പ്രേം. മരുമക്കള്‍: റെജി, ജിഷ. കഴിഞ്ഞമാസം ഈ പ്രദേശത്ത് കാരിയായ വീട്ടമ്മയെ തെരുവ് നായ കടിച്ചിരുന്നു. ഈ സംഭവത്തിലും പേ വിഷത്തിനെതിരെയുളള വാക്‌സിനേഷന്‍ ലഭിച്ചിരുന്നില്ല. ഇത് പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.

Tags:    
News Summary - No medicine was available for poisoning, including in medical college; The pastor, who was being treated for a street bite, died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.