ഷീബ
Posted On
date_range Updated On
date_range മലയാളി വീട്ടമ്മ ഹൈദരാബാദിൽ കുഴഞ്ഞുവീണ് മരിച്ചു
കട്ടപ്പന (കെ. ചപ്പാത്ത്): മലയാളി വീട്ടമ്മ ഹൈദരാബാദിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദ്, മേഡക് ജില്ലയിൽ നർസാപൂർ കോട്ടിരിക് വീട്ടിൽ വിനോദിെൻറ ഭാര്യ ഷീബയാണ് (43) മരിച്ചത്. ബുധനാഴ്ച രാവിലെ മകനോടൊപ്പം സാധനങ്ങൾ വാങ്ങാൻ കടയിൽ പോയതായിരുന്നു.
സാധനങ്ങൾ വാങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടൻ അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീണു. അടിയന്തരചികിത്സ നൽകുന്നതിനിടെ 11.30ഓടെ മരിച്ചു.
ചപ്പാത്ത് പന്ന്യാമ്മാക്കൽ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. മക്കൾ: ഗ്രേസ് ലീന, നോഹ്. സഹോദരങ്ങൾ: ജയിംസ്, സാബു, സലി, ഷാജി പി. ജോസഫ് (മുല്ലപ്പെരിയാർ സമരസമിതി ജന. കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.