Posted On
date_range Updated On
date_range അടിമാലി സ്വദേശിയായ യുവതി ന്യൂജഴ്സിയിൽ മരിച്ചു
ന്യൂജഴ്‌സി: കെൻഡൽ പാർക്കിൽ താമസിക്കുന്ന അടിമാലി സ്വദേശികളായ ഷെമി അന്ത്രുവിന്‍റെയും ജിഞ്ചു ഷെമിയുടെയും മകൾ താനിയ ഷെമി (20) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലാഡൽഫിയയിലെ ഹോസ്പിറ്റൽ ഓഫ് യൂനിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയിൽ ചികിത്സയിലായിരുന്നു.
ഡെലവെയർ യൂനിവേഴ്‌സിറ്റിയിൽ കെമിക്കൽ എൻജിനീയറിങ് ബിരുദ വിദ്യാർഥിനിയായിരുന്നു. പ്രസിഡൻഷ്യൽ സ്‌കോളർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു.
സഹോദരൻ: ആദം ഷെമി.
ഇസ്‌ലാമിക് സൊസൈറ്റി ഓഫ് സെൻട്രൽ ജഴ്സിയിൽ പ്രാദേശിക സമയം 10.30 മുതൽ 11.30വരെ പൊതുദർശനം നടക്കും. പ്രാർത്ഥന ഇന്ന് ന്യൂജഴ്‌സിയിലെ ഐ.എസ്.സി.ജെ മസ്ജിദിൽ പ്രാദേശിക സമയം ഉച്ചക്ക് 1.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.