ദക്ഷിണാഫ്രിക്കയിൽ ഔഷധ വ്യാപാരത്തിന് പോയ യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

മംഗളൂരു: ആയുർവേദ ഔഷധങ്ങൾ വിൽക്കാൻ അമ്മാവനൊപ്പം ദക്ഷിണാഫ്രിക്കയിൽ പോയ യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. എച്ച്.ഡി. കോട്ട ടൈഗർ ബ്ലോക്കിലെ എഫ്രാഹിം(19) ആണ് മരിച്ചത്. ഒപ്പമുള്ള അമ്മാവൻ ബില്ലയാണ് മരണവിവരം നാട്ടിൽ അറിയിച്ചത്.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഇവർ ഏതാനുംപേർക്കൊപ്പം ദക്ഷിണാഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലേക്ക് പോയത്. തിങ്കളാഴ്ചയാണ് യുവാവിന് ഡെങ്കി സ്ഥിരീകരിച്ചത്. തഹസിൽദാർ സന്നറമപ്പ ബുധനാഴ്ച യുവാവിന്റെ വീട് സന്ദർശിച്ച് ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം നാട്ടിൽ എത്തിക്കാൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു. പട്ടികജാതി/വർഗ ക്ഷേമ ഓഫിസർ നാരായണ സ്വാമി, റവന്യൂ ഓഫിസർ മഹേഷ്, വില്ലേജ് അക്കൗണ്ടന്റ് ദിവ്യ എന്നിവർ തഹസിൽദാർക്ക് ഒപ്പമുണ്ടായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കാൻ ഇന്ത്യൻ എംബസി ഓഫിസർ പുരുഷോത്തം സ്യാമൽ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ബില്ല എഫ്രാഹിമിന്റെ വീട്ടുകാരെ അറിയിച്ചു.

Tags:    
News Summary - H.D. Kote youth dies of dengue in Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.