ബംഗളൂരു: അഞ്ചു പതിറ്റാണ്ടിലേറെ കാലം ദൂരവാണിനഗർ കേരളസമാജത്തിന്റെ വിവിധ മേഖലകളിൽ കർമനിരതനായിരുന്ന കൊല്ലം ഓച്ചിറ സ്വദേശി വി.സദാനന്ദൻ (76) നിര്യാതനായി. ബംഗളൂരു രാമമൂർത്തി നഗർ അക്ഷയ് നഗറിലെ രണ്ടാം ബ്ലോക്ക് തേർഡ് ക്രോസിൽ സംഗമം വസതിയിലായിരുന്നു താമസം.
ദൂരവാണിനഗർ കേരളസമാജം ജനറൽ സെക്രട്ടറി, സ്കൂൾ സെക്രട്ടറി, ബോർഡ് അംഗം, പ്രവർത്തകസമിതി അംഗം തുടങ്ങി വിവിധ നിലകളിൽ ഭാരവാഹിയായായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സരസമ്മ സദാനന്ദൻ ദൂരവാണിനഗർ കേരളസമാജം മഹിളാവിഭാഗം കൺവീനറാണ്. മക്കൾ: എസ്. സന്തോഷ്, എസ്. സന്ദീപ്. മരുമകൾ: ദീപ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കൽപള്ളി വൈദ്യുത ശ്മശാനത്തിൽ നടക്കും. വി. സദാനന്ദന്റെ നിര്യാണത്തിൽ കേരളസമാജം ദൂരവാണി നഗർ ഭാരവാഹികൾ ദുഃഖം രേഖപ്പെടുത്തി. ആദര സൂചകമായി ശനിയാഴ്ച വൈകീട്ട് അഞ്ചിന് വിജിനപുര ജൂബിലീ സ്കൂളിൽ സമാജത്തിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.