പോത്തൻകോട്: കുടുംബ വഴക്കിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനെയും വെട്ടി. തേങ്ങവെട്ടുന്ന വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിൽ കൈയറ്റു തൂങ്ങുകയും തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത ഭാര്യ സീതാഭായി (26), ഗുരുതര പരിക്കേറ്റ മകൻ അരുൺ സിങ് (6) എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഭർത്താവും തെങ്ങുകയറ്റ തൊഴിലാളിയുമായ ഛത്തീസ്ഗഡ് സ്വദേശി കുശാൽ സിങ് മറാബി (31)നെ പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്തു. ശാന്തിഗിരി ആശ്രമത്തിന് സമീപം പൂലന്തറയിലെ വാടക വീട്ടിൽ ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയേയും മകനെയും ഗുരുതരമായി മർദിച്ച ശേഷമാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇരുവർക്കും തലക്ക് വെട്ടേറ്റിണ്ട്.
ഛത്തീസ്ഗഡ് ബിലാസ്പൂർ ജില്ലയിൽ ബൻജോർക ഖോടരി സ്വദേശികളായ കുടുംബം ഏതാനും ദിവസംമുമ്പാണ് പൂലന്തറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. അറസ്റ്റുചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.