ചാലക്കുടി നാരായണൻ നമ്പീശൻ ജൂനിയർ നിര്യാതനായി; വാദ്യലോകത്തിന്​ നഷ്ടം

ചാലക്കുടി: കേരളത്തിലെ മദ്ദളവാദ്യ രംഗത്തെ കുലപതിയായ ചാലക്കുടി നാരായണൻ നമ്പീശന്‍റെ മകനും പഞ്ചവാദ്യകലാകാരനും സംഘാടകനുമായ ചാലക്കുടി നാരായണൻ നമ്പീശൻ ജൂനിയർ (62) നിര്യാതനായി. ചൊവ്വാഴ്ച​ പുലർച്ചെ കോഴിക്കോട്ടായിരുന്നു അന്ത്യം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ ആയിരുന്നു. പഞ്ചവാദ്യ രംഗത്തെ താത്വികാചാര്യൻമാരിൽ പ്രമുഖനായി മാറിയ നമ്പീശൻ 1792 അക്ഷരകാലം പഞ്ചവാദ്യം ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതിൽ പ്രധാന പങ്ക്​ വഹിച്ചിരുന്നു. ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് സെക്രട്ടറിയാണ്​.

കഥകളിയിലെ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുന്ന നയം നടപ്പാക്കിയതാണ് ശ്രദ്ധേയനാക്കിയത്. പഞ്ചവാദ്യകലയെ സംബന്ധിക്കുന്ന സെമിനാറുകളിലും ഗവേഷണങ്ങളിലും നമ്പീശന്‍റെ പങ്ക് നിസ്തുലമാണ്​. സാമൂഹികപ്രവർത്തകൻ കൂടിയായിരുന്നു. സിവിൽ എൻജിനിയറായിരുന്ന നമ്പീശന്‍റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് വീട് നിർമിച്ച്​ നൽകിയിരുന്നു.

ശബരിമല അടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 20ഓളം ക്ഷേത്രങ്ങളിൽ കൊടിമരം സ്ഥാപിച്ചതും അവയുടെ നിർമാണ പ്രവർത്തനങ്ങളിലെ നേതൃത്വവും നമ്പീശനായിരുന്നു.

വാദ്യ സംബന്ധിയായ കേരളത്തിലെ നിരവധി കൂട്ടായ്മകളുടെ സംഘാടകനും പ്രവർത്തകനുമായിരുന്നു. മാതാവ്: ദേവകി ബ്രാഹ്മണി അമ്മ. ഭാര്യ: ഗിരിജ ബ്രാഹ്മണിയമ്മ. മക്കൾ: രാഹുൽ നമ്പീശൻ, രോഹിത് നമ്പീശൻ. മരുമക്കൾ: രഞ്ജിനി, ഇന്ദുജ ചെറുളിയിൽ. മൃതദേഹം ചാലക്കുടിയിലേക്ക്​ കൊണ്ടുവരും.

Tags:    
News Summary - Chalakudy Narayanan Nambeesan Jr. passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.