Posted On
date_range Updated On
date_range യുവാവ് വേമ്പനാട് കായലിൽ മുങ്ങി മരിച്ചു
മണ്ണഞ്ചേരി: കൂട്ടുകാർക്കൊപ്പം കായലിൽ പോയ യുവാവ് മുങ്ങി മരിച്ചു. പഞ്ചായത്ത് 16ാം വാർഡ് നേതാജി ചിന്നത്തോപ്പ് വെളിയിൽ കുഞ്ഞുമോന്‍റെ മകൻ ശ്രീക്കുട്ടൻ (26) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ കൂട്ടുകാർക്കൊപ്പം വേമ്പനാട് കായലിൽ ഷണ്മുഖം ഭാഗത്ത് കുളിക്കാനും മീൻ പിടിക്കാനും പോയതായിരുന്നു. വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്.
കായലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട ശ്രീക്കുട്ടനെ കൂടെയുള്ളവർ കരക്കെത്തിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: അനിത. സഹോദരങ്ങൾ: അഖിൽ, ശരണ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.