ഒമ്പതാംക്ലാസ് വിദ്യാർഥി മരിച്ചത് പേവിഷബാധയേറ്റെന്ന്​

ചേർത്തല: ഒമ്പതാംക്ലാസ് വിദ്യാർഥി നിർമൽ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് മരിച്ചത് പേവിഷബാധയേറ്റെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്. അർത്തുങ്കൽ സാമ്പിക്കൽ രാജേഷി​െൻറ മകൻ നിർമലാണ്​ (14) ഞായറാഴ്ച മരിച്ചത്.

ആരോഗ്യവകുപ്പ് സംഘം നിർമലി​െൻറ വീട്ടിലെത്തി വിവരങ്ങൾ തേടി. നിർമലുമായി അടുത്ത് സമ്പർക്കമുള്ള മാതാപിതാക്കളടക്കം 12 പേർക്ക് ഇന്നലെ പേവിഷ പ്രതിരോധ കുത്തിവെപ്പ്​ നൽകി. ശനിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നിർമൽ മരിച്ചത്. വീട്ടിൽ​െവച്ചാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകീട്ടോടെ മരിച്ചു. കോവിഡ് നെഗറ്റിവാണ്.

ആശുപത്രിയിൽവെച്ച്​ നിർമലിന് കടുത്ത തൊണ്ടവേദനയെത്തുടർന്ന് ഭക്ഷണവും വെള്ളവും ഇറക്കാൻ സാധിച്ചിരുന്നില്ല. വെള്ളത്തോടും കാറ്റിനോടും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതാണ് പേവിഷബാധയേറ്റെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയതി​െൻറ പ്രധാന കാരണം.

ഇന്നലെ ജില്ല സർവൈവൽ ഓഫിസർ ഡോ. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘമാണ് നിർമലി​െൻറ വീട്ടിലെത്തി വിവരശേഖരണം നടത്തിയത്.

പേവിഷബാധയേറ്റ് പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മരണം സംഭവിക്കുമെന്ന്​ ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിർമലി​െൻറ മുഖത്ത് പരിക്കി​െൻറ പാടുണ്ട്. നായോ പൂച്ചയോ മാന്തിയതാകാമെന്നാണ് അധികൃതരുടെ സംശയം. നായ്​ മാന്തിയതായി നിർമൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്ന് ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു. എന്നാൽ, വീട്ടിൽ പറഞ്ഞിരുന്നില്ല.

നിർമലി​െൻറ സഹോദരനെ രണ്ടുമാസം മുമ്പ്​ വീട്ടിലെ നായ്​ മാന്തിയിരുന്നു. കുത്തിവെപ്പുകളടക്കം ചികിത്സ തേടി പരിഹരിച്ചു. കുത്തിവെപ്പ്​ ഭയന്ന് നായ്​ മാന്തിയത് വീട്ടിൽ പറയാതിരുന്നതാണോയെന്നും സംശയിക്കുന്നുണ്ട്.

വീട്ടിലെ നായെ ഇന്നലെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചെങ്കിലും പേവിഷം കണ്ടെത്താനായില്ല. നായ്​ക്ക് പേവിഷ പ്രതിരോധ കുത്തിവെ​െപ്പടുത്തിരുന്നതായും വീട്ടുകാർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.