ആലപ്പുഴയിൽ കാറിടിച്ച് കാൽനട യാത്രക്കാരനായ യുവാവ് മരിച്ചു, കാർ നിർത്താതെ പോയി

മുഹമ്മ: ദേശീയപാത കഞ്ഞിക്കുഴിയിൽ പെട്രോൾ പമ്പിന് സമീപം കാറിടിച്ച് കാൽനട യാത്രക്കാരനായ യുവാവ് മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ 18-ാം വാർഡ് ജനക്ഷേമം വാഴുവേലി വീട്ടിൽ രഘുവിന്റെയും കാഞ്ചനയുടെയും മകൻ രാഹുൽ (37) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. സംഭവത്തിൽ മാരാരിക്കുളം പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - A young pedestrian died after being hit by a car in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.