ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കുകയായിരുന്നു. 20ലധികം സിനിമകൾ സംവിധാനം ചെയ്ത മനോബാല 300ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തുപ്പാക്കി, സിരുശെത, ഗജിനി, ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി, തമിഴ് പാടം, അലക്‌സ് പാണ്ഡ്യൻ, അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 1979ൽ ഭാരതിരാജയുടെ അസിസ്റ്റന്റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവടുമാറ്റിയത്. മലയാളത്തിൽ ജോമോന്റെ സുവിശേഷമാണ് പ്രധാന ചിത്രം.
നാൻ ഉങ്കൽ രസികൻ, പിള്ള നിള, പാറു പാറു പട്ടണം പാറു, സിരായ് പറവൈ, ഊർക്കാവലൻ, മൂട് മന്തിരം, നന്ദിനി, നൈന തുടങ്ങിയ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ ഉഷ, മകൻ ഹരീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.