Posted On
date_range Updated On
date_range കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
കാഞ്ഞിരമറ്റം: അരയന്‍കാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലയോലപ്പറമ്പ് മിഠായിക്കുന്നം മടത്തിക്കാലയില്‍ മുല്ലാനയുടെ മകന്‍ സമീര്‍ (27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ അരയങ്കാവ് പഴയ യൂണിയന്‍ ബാങ്ക് കവലയില്‍ ആയിരുന്നു സംഭവം.
എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന സമീറിന്‍റെ ബൈക്ക് എതിരേ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ സമീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഖബറടക്കം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.