അനില
ടിപ്പർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു
കായംകുളം: ടിപ്പർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. സഹോദരിക്ക് പരിക്കേറ്റു. മുതുകുളം ചൂളത്തെരുവ് കുന്നുംകീഴിൽ അനിലയാണ് (23) മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സഹോദരി ഐശ്വര്യക്ക് നിസ്സാര പരിക്കേറ്റു.
കായംകുളം ഒ.എൻ.കെ. ജങ്ഷന് പടിഞ്ഞാറുഭാഗത്ത് കരിവിൽ പീടിക ഭാഗത്തെ വളവിൽ തിങ്കളാഴ്ച ഉച്ചക്ക് 12.30 നാണ് അപകടം. സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിലൂടെ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഐശ്വര്യയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇരുവരും കായംകുളത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം നടന്നത്.
ടിപ്പർ സ്കൂട്ടറിെൻറ പിന്നിൽ ഇടിക്കുകയും അനില ടിപ്പറിനടിയിൽ പെടുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കായംകുളം കണ്ണമ്പള്ളിഭാഗം തെക്കേതലക്കൽ ഹരീഷാണ് (ദുബൈ) അനിലയുടെ ഭർത്താവ്. പിതാവ്: സത്യപാലൻ. മാതാവ്: അമ്പിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.