Posted On
date_range Updated On
date_range തെങ്ങിൽ കെട്ടിയ കമ്പി വൈദ്യുതി ലൈനിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു
ചാവക്കാട്: എടക്കരയിൽ അന്തർ സംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യാണ് (34) മരിച്ചത്.
പുന്നയൂർ എടക്കരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. പറമ്പിലെ തെങ്ങ് വലിച്ചു കെട്ടിയ കമ്പി പൊട്ടി വൈദ്യുതി ലൈനിൽ മുട്ടിയാണ് കിടന്നിരുന്നത്. ഇതിൽ നിന്നാണ് ഷോക്കേൽക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ പത്തോടെയാണ് അപകടം. സ്ഥലത്തെത്തിയ നാട്ടുകാർ വൈദ്യുതി ബന്ധം വേർപെടുത്തി ആശുപത്രി എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.