Posted On
date_range Updated On
date_range മാഹിയിൽ റോഡ് മുറിച്ച് കടക്കവേ ബസ് ഇടിച്ച് സ്ത്രീ മരിച്ചു
മാഹി: മാഹി പള്ളിക്ക് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് മഞ്ചക്കൽ സ്വദേശിനി മരിച്ചു. മാഹി മഞ്ചക്കൽ അബു നിവാസിൽ നസ്‍ലിൻ ഷംസുദ്ദീൻ (നാസി -59) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ച ഒരു മണിയോടെയാണ് സംഭവം. മാഹി പള്ളിയ്ക്ക് സമീപത്ത് നിന്ന് റോഡ് മുറിച്ച് കടക്കവേ വടകര ഭാഗത്തു നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കൃതിക ബസ് ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ മാഹി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ അത്താലക്കൽ (കുന്നോത്ത്) ഷംസുദ്ദീന്റെ ഭാര്യയാണ്. പിതാവ്: പരേതനായ കൊമ്മോത്ത് അബു. മാതാവ്: പരേതയായ റാബിയ. മക്കൾ: നിഷീദ, ഫർസാന, ഫാറൂഖ്. മരുമക്കൾ: അബ്ദുല്ല, സെയിൻ, നസ്രീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.