മുൻ എം.എൽ.എയുടെ മകൾ വാഹനാപകടത്തിൽ മരിച്ചു

വൈപ്പിൻ: മുൻ വൈപ്പിൻ എം.എൽ.എ. വി.കെ ബാബുവിന്റെ ഇളയ മകൾ അനഘ ബാബു (24) വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ പെരുമ്പടന്നകലയ്ക്ക് കിഴക്കുവശമാണ് അപകടം നടന്നത്.

ടൂ വീലറിൽ സഞ്ചരിക്കുമ്പോൾ കനത്ത കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന് എതിരെ വന്ന വാഹനം ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ കൂട്ടി ഇടിക്കുകയായിരുന്നു. മുന്നിലെ കാറിനെ മറികടന്ന് മുന്നോട്ടു പോയ അനഘയുടെ ടൂ വീലർ എതിരെ വന്ന ടോറസിൽ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സമരിറ്റൻ ആശുപത്രിയിലെ നഴ്‌സായ അനഘ രാവിലെ അമ്മ സുശീലയെ കുഴുപ്പിള്ളിയിലെ ജോലി സ്ഥലത്ത് ആക്കിയ ശേഷമാണ് പഴങ്ങനാട്ടേക്ക് തിരിച്ചത്. പിതാവ് ബാബു മരിച്ചിട്ട് മൂന്നു മാസമേ പിന്നിടുന്നുള്ളു.

അനഘയുടെ വിവാഹം ആലോചിച്ചിരുന്നെങ്കിലും ബാബുവിന്റെ മരണം മൂലം നീട്ടി വച്ചിരിക്കുകയായിരുന്നു. ഏക സഹോദരി വിവാഹിതയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.