Posted On
date_range Updated On
date_range പിക്കപ്പ് ജീപ്പ് ടാങ്കറിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു, എട്ടുപേർക്ക് പരിക്കേറ്റു
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹരിൽ പിക്കപ്പ് ജീപ്പ് ടാങ്കറിലിടിച്ച് മൂന്ന് പേർ മരിച്ചു. ഖുർജ ദേഹത് പോലീസ് സ്റ്റേഷൻ പരിധിയിലെ ബുലന്ദ്ഷഹർ-അലിഗഡ് ഹൈവേയിലാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് സ്ത്രീകൾ മരിച്ചതായും ഡ്രൈവറും കണ്ടക്ടറുമടക്കം എട്ട് പേർക്ക് പരിക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചു.
ഖുർജയിലെ ഹിന്ദുസ്ഥാൻ സെറാമിക്‌സിൽ സാധനങ്ങൾ എത്തിച്ച് തിരിച്ചുവരുന്നതിനിടെയാണ് പിക്കപ്പ് ജീപ്പ് അപകടത്തിൽപ്പെട്ടതെന്ന് സർക്കിൾ ഓഫിസർ ദിലീപ് സിങ് അറിയിച്ചു. കമ്പനിയിൽ ജോലിചെയ്യുന്ന മൂന്നു സ്ത്രീകൾ വാഹനത്തിൽ കയറുകയായിരുന്നെന്നും യാത്രാമധ്യേ റോഡരികിൽ നിർത്തിയിട്ട ടാങ്കറിൽ ഇടിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.