Posted On
date_range Updated On
date_range ദർഗയിൽ നിന്ന് മടങ്ങുന്നതിനിടെ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു
പുനലൂർ: തെന്മല ഡാം കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൽത്താഫ് (26), അൻസിൽ(23) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. തമിഴ്നാട്ടിലെ ഏർവാടി ദർഗയിൽ കുടുംബസമേതം പോയി മടങ്ങിവരവെ ഇരുവരും ആറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ഒഴുക്കിൽ പെട്ട് മുങ്ങി താഴ്ന്ന ഇരുവരേയും പരിസരവാസികളും തെന്മല പൊലീസും ചേർന്ന് കരക്കെത്തിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.