Posted On
date_range Updated On
date_range ബലൂൺ വീർപ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു വയസുകാരി മരിച്ചു
നാഗ്പൂർ: മുത്തച്ഛൻ വാങ്ങിയ ബലൂൺ വീർപ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് ദാരുണ സംഭവം. നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെ അചൽപൂർ താലൂക്കിലെ ഷിന്ദി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം ആണ് സംഭവം.
കാർഷിക പ്രാധാണന്യമുള്ള തൻഹ പോള ഉത്സവത്തിന് കുട്ടി മുത്തച്ഛനോടൊപ്പം പോയ സമയത്താണ് സംഭവം. ബലൂൺ വാങ്ങി ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വീർപ്പിക്കുന്നതിനിടെയാണ് അത് പൊട്ടിത്തെറിച്ചത്. സിലിണ്ടറിന്റെ ഒരു ഭാഗം കാലിൽ തട്ടി കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. അചൽപൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.