Posted On
date_range Updated On
date_range ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങവേ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ടുമരണം
മഞ്ചേശ്വരം: മംഗളൂരു കുദ്രോളി ക്ഷേത്രത്തില്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്‍-അജിത ദമ്പതികളുടെ മകന്‍ കെ. പ്രജിത്ത് (23), അയല്‍വാസി ചന്ദ്രശേഖര്‍-ലളിത ദമ്പതികളുടെ മകന്‍ കൃഷ്ണ പ്രസാദ്(25) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി തലപ്പാടി കെ.സി റോഡിലാണ് അപകടം. ഇരുവരും സെൻട്രിങ് തൊഴിലാളികളാണ്. ദേശീയ പാതയില്‍ തലപ്പാടി കെ.സി റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.